പ്രേക്ഷകരെ വീണ്ടും ആകാംഷയിൽ എത്തിക്കാൻ സേതു രാമയ്യർ സിബിഐ വീണ്ടും എത്തുന്നു. നാല് ഭാഗങ്ങൾക്ക് ശേഷം അഞ്ചാം ഭാഗത്തിന് ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കരും സായ് കുമാറും ചിത്രത്തിൽ ഉണ്ടാകും.
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻറെ അഞ്ചാം ഭാഗം ഇറങ്ങുന്നത്. ഇത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവം തന്നെ ആയിരിക്കും. 1988ലാണ് ഈ പരമ്പരയിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസാകുന്നത്. പിന്നീട് 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത പുറത്തുവന്നു. മൂന്നാംഭാഗം 2004ല്‍ സേതുരാമയ്യര്‍ സിബിഐ എന്ന പേരിലും നാലാംഭാഗം 2005ല്‍ നേരറിയാന്‍ സിബിഐ എന്ന പേരിലും റിലീസ് ചെയ്തു. പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ അഞ്ചാം ഭാഗം വരുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ മമ്മൂട്ടി ഡേറ്റ് നൽകിയതിനെതുടർന്നാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

സേതു രാമയ്യർ വീണ്ടും വരുന്നു..
Tags:
Leave a Reply