തല നായകനായെത്തുന്ന വേതാളത്തിന്റെ ടീസർ കാണാം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പിലാണ് അജിത് ഈ ചിത്രത്തിൽ എത്തുന്നത്. ടീസർ ഇറങ്ങിയ അന്ന് തന്നെ യുടൂബിൽ ഹിറ്റായിരിക്കുകയാണ് തല ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വേതാളത്തിന്റെ ടീസർ. ശ്രുതി ഹാസനാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപാവലി ആഘോഷിക്കാൻ ചിത്രം തിയറ്ററുകളിൽ എത്തും.

Leave a Reply