യു . പി സർക്കാർ ബച്ചൻ കുടുംബത്തിനു കൊടുക്കാൻ തയാറായ പെൻഷൻ തുക പാവങ്ങൾക്ക് നൽകാൻ അമിതാഭ് ബച്ചൻ. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ ലഭിക്കുന്നവര്‍ക്ക് ഏർപ്പാടാക്കിയിരുന്ന 50,000 രൂപയാണ് പെന്‍ഷന്‍ തുകയായി ബച്ചനും ജയ ബച്ചനും അഭിഷേകിനും കൊടുക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാർ തീരുമാനിച്ചിരുന്നത്.
എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെ എതിർത്ത് ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അമിതാഭ് ബച്ചന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി. പത്രക്കുറിപ്പിലൂടെയാണ് ബച്ചൻ തന്റെ നയം വ്യക്തമാക്കിയത്. ‘ യു.പി സര്‍ക്കാരിനോടുള്ള എല്ലാ ബഹുമാനം കൊണ്ടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, എന്റെ കുടുംബത്തിനായി അനുവദിച്ച തുക പാവപ്പെട്ടവരുടെ ഉന്നമനത്തിനായോ ഏതെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ഉപയോഗിക്കണം. ഇതെന്റെയൊരു അപേക്ഷയാണ്’ , അമിതാഭ് പറയുന്നു.
Photo Courtesy : Google/images may be subject to copyright
Add comment