ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ വാർത്ത . രണ്ടാം ഭാഗമായ ബാഹുബലി ദ് കൺക്ളൂഷൻ അടുത്ത വർഷം ഡിസംബർ ഒന്നിന് പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇന്ത്യ ഒട്ടാകെ പ്രക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി.
എന്നാൽ അടുത്ത വർഷം എത്താനിരുന്ന സിനിമ 2017 ലേക്ക് മാറ്റിയിരിക്കുകയാണ്. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നും അതിന് ശേഷവും റിലീസിന് കാലതാമസം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ആദ്യത്തെ ഭാഗത്തേക്കാൾ ബുദ്ധിമുട്ടിയാണ് രണ്ടാം ഭാഗം രാജമൗലി ഒരുക്കുന്നത്. പ്രക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിപ്പിച്ചത്. ഡിസംബർ ഒന്നിനായി കാത്തിരുന്ന പ്രക്ഷകർ വീണ്ടും നിരാശയിലായിരിക്കുകയാണ്.
photo Courtesy : Google / images may be subjected to copyright
Leave a Reply