മലയാളത്തിന് മികച്ച ചിത്രങ്ങൾ കാഴ്ച്ചവെച്ച് ഒക്ടോബർ…

2015 അവസാനിക്കുമ്പോൾ ഒക്ടോബർ ആയിരുന്നു മലയാള സിനിമയുടെ നല്ല കാലം. 5 മലയാള സിനിമകളാണ് ഇപ്പോളും സദസ് നിറഞ്ഞ് ഓടുന്നത്. സിനിമകൾ ഹിറ്റാകാൻ ഉള്ള ഒരു ആഘോഷങ്ങളോ ഇല്ലാത്ത മാസം ആയിരുന്നിട്ട് കൂടി കളക്ഷൻ റെക്കോർഡുകൾ മറികടക്കുകയാണ് ഒക്ടോബർ സിനിമകൾ.

സെപ്റ്റബറില്‍ റിലീസ് ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ..എന്നാൽ കൂടി ഒക്ടോബർ സിനിമകളെയും കടത്തി വെട്ടിയാണ് എന്ന് നിന്റെ മൊയ്തീൻ യാത്ര നടത്തുന്നത്. വിമൽ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ദൃശ്യത്തിനും പ്രേമത്തിനും പിന്നാലെ മൂന്നാം സ്ഥാനത്താണ്. ഇപ്പോളും സദസ് നിറഞ്ഞ് പ്രദർശനം തുടരുന്നു.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയും തൊട്ടു പിന്നിൽ ഉണ്ട്. 50 വർഷം പിന്നിട്ട മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ പച്ചയായ സത്യങ്ങൾ തുറന്ന് കാട്ടുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ പത്തേമാരി. 28 ദിവസം പിന്നിടുമ്പോള്‍ ചിത്രം 8.6 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി. അടിച്ചു പൊളി ചിത്രം അല്ലായിരുന്നിട്ട് കൂടി പത്തേമാരി കാണാൻ ജനസാഗരങ്ങൾ തിയറ്ററുകളിൽ എത്തുന്നു.
ശിക്കാറിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒന്നിച്ച ചിത്രമായിരുന്നു കനൽ. പ്രതീക്ഷിച്ച അത്രെയും ഉയരാൻ സാധിച്ചില്ലെങ്കിലും 14 ദിവസത്തിനുള്ളിൽ 4.76 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. ആദ്യ ദിവസത്തെ അത്രെയും നേടാൻ പിന്നീട് ഉള്ള ദിവസങ്ങളിൽ കനലിന് സാധിച്ചില്ല.
മിമിക്രി രംഗത്ത് നിന്നും നാദിർഷ സംവിധാന രംഗത്തേക്ക് കടന്ന് വന്ന ചിത്രമാണ് അമർ അക്ബർ അന്തോണി. കാലിക പ്രസക്തി ഉള്ള ഒരു വിഷയത്തെ ആദ്യാവസാനം കോമഡിയിലൂടെ അവതരിപ്പിച്ച് ചിന്തിപ്പിക്കുകയാണ് ഈ സിനിമ. 21 ദിവസം കൊണ്ട് 22.6 കോടി രൂപ നേടി ഈ ചിത്രം പ്രദർശനം തുടരുന്നു.
മഞ്ജു വാര്യരും റിമയും ഒന്നിച്ച ആഷിക് അബു ചിത്രമാണ് റാണി പദ്മിനി. 14 ദിവസംകൊണ്ട് 2.85 കോടി രൂപ നേടി റാണി പദ്മിനിമാർ മുന്നേറുകയാണ്. ചിത്രത്തിലെ ദൃശ്യഭംഗി എടുത്തുപറയേണ്ട കാര്യം തന്നെയാണ്…

 

 

Photo Courtesy: Google/ images may be subjected to copyright

 

 

 

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget