ആവശ്യമുള്ള സാധനങ്ങള്‍
പരിപ്പ് – അരക്കപ്പ്
സവാള ചെറുതായി അരിഞ്ഞത് – അരക്കപ്പ്
തക്കാളി അരിഞ്ഞത് – കാല്‍കപ്പ്
വെള്ളം – മൂന്ന് കപ്പ്
പാല്‍ – ഒരു കപ്പ്
മൈദ – ഒരു ടീസ്പൂണ്‍
ചുമന്നുള്ളി അരിഞ്ഞത് – മൂന്ന് ടീസ്പൂണ്‍
വെണ്ണ -ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പ്രഷര്‍കുക്കറില്‍ മൂന്നു കപ്പ് വെള്ളം ഒഴിച്ച് പരിപ്പും സവാളയും തക്കാളിയും ഒരുമിച്ച് വേവിക്കുക. വെന്തതിനുശേഷം അരിക്കുക. പരിപ്പ് ഒന്നുകൂടി അരച്ച് ചേര്‍ക്കുക. ചുവന്നുള്ളി വെണ്ണയില്‍ മൂപ്പിച്ച് മൈദ ചേര്‍ത്ത് പാലൊഴിച്ച് കട്ടയില്ലാതെ കൊഴുപ്പിക്കുക. ഇതു വീണ്ടും അടുപ്പത്തുവച്ചശേഷം സൂപ്പിലേക്ക് ചേര്‍ക്കുക. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
Photo Courtesy : google/ images may be subject to copyright
Leave a Reply