ദിലീപ് “ജനപ്രിയ”നാകുമ്പോൾ…

വർഷങ്ങളായി മലയാള സിനിമ കുടുംബത്തിലെ ജനപ്രിയ നായകനാണ് ദിലീപ്. അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ പൂർണ്ണ ആത്മാർഥത നിലനിർത്തുന്ന നടൻ. ദിലീപിനെതിരെയുള്ള ഗോസ്സിപ്പുകൾക്കും ആരോപണങ്ങൾക്കും മലയാളി പ്രേക്ഷകർ ചെവി കൊടുക്കുന്നില്ലെന്നും സത്യം.

“എന്ന് നിന്റെ മൊയ്തീൻ” തിയറ്ററുകളിൽ നിറഞ്ഞ് ഓടുമ്പോൾ എല്ലാവരും മൊയ്തീനെയും കാഞ്ചനയെയും അവരുടെ അനശ്വര പ്രണയത്തെയും വാനോളം ഉയർത്തി. കഥാപാത്രങ്ങളായി രംഗത്തെത്തിയവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദന പ്രവാഹം ഒഴുകി. മാധ്യമങ്ങളിലൂടെ കാഞ്ചനയുടെയും അവർ നടത്തുന്ന പ്രവർത്തനങ്ങളുടെയും കഥകളും എല്ലാവരും വായിച്ച് അറിഞ്ഞു.
എന്നാൽ ഈ കഥക്ക് വേണ്ടി വർഷങ്ങൾ സമർപ്പിച്ച അണിയറ പ്രവർത്തകർക്കോ അഭിനേതാക്കൾക്കോ തോന്നാത്ത ഒരു സ്നേഹം ദിലീപിന് മാത്രം തോന്നി. കുറച്ച് രൂപ മുടക്കി ഒരു കെട്ടിടം പണിതുകൊടുക്കുന്നതിനേക്കാൾ അത് ചെയ്യാൻ തോന്നിച്ച മനസാണ് ദിലീപ് എന്ന നടനെ വ്യത്യസ്തനാക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിനെ ജനപ്രിയനാക്കുന്നതും ഈ സവിശേഷത തന്നെ. സമൂഹം അറിഞ്ഞും അറിയാതെയും ഒരുപാട് സൽപ്രവർത്തികൾ ചെയ്യുന്ന വ്യക്തി കൂടിയാണ് ദിലീപ്.ഇപ്പോളായിരിക്കും എല്ലാവരും ഇത്തരം ഒരു പ്രവർത്തിയെ കുറിച്ച് ആലോചിക്കുന്നത്. അതുകൊണ്ടായിരിക്കാം, ഇന്നലെ വരെ സിനിമയെയും അതിൽ പ്രവർത്തിച്ചവരെയും പുകഴ്ത്തി നടന്നവർ ഇന്ന് നയം മാറ്റുന്നത്.
മുക്കത്തെയും കാഞ്ചനയെയും ഇനി കേരളക്കര മറക്കില്ല, ഒപ്പം ദിലീപ് എന്ന മനുഷ്യന്റെ മഹാമനസിനെയും.
നമുക്കും നമിക്കാം ആ ജനപ്രിയ നടന്റെ മനസിന്‌ മുന്നിൽ..

Photo Courtesy : Google/ Images may be subject to copyright


Posted

in

, , , ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget