പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജംഗിള്‍ ബുക്കിന്‍റെ പുതിയ ട്രെയിലറും റിലീസ് ചെയ്തു. ആദ്യ ട്രെയിലർ വാൻ ഹിറ്റായതിനു പിന്നാലെയാണ് പുത്തൻ ട്രെയിലർ ഹോളിവുഡിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ ട്രെയിലറിൽ മൗഗ്ലിയും ഷേര്‍ഖാനും ബഗീരയും ബാലുവുമൊക്കെയാണ് ആരാധകർക്ക് മുന്നിൽ എത്തിയതെങ്കിൽ രണ്ടാം ട്രെയിലറിൽ അകേലയും നിറഞ്ഞ നിൽക്കുന്നു .
സംസാരിക്കുന്ന ചെന്നായയും , കടുവയും, കരടിയും നിറയുന്ന1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. ഹോളിവുഡിലെ പ്രശസ്ത താരങ്ങളാണ് ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നത്. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജനായ നീല്‍ സേത്തിയാണ് ഈ 3 ഡി ചിത്രത്തിൽ മൗഗ്ലിയായി വേഷമിടുന്നത്.
Leave a Reply