ഈ കുഞ്ചാക്കോ ബോബൻ ഒരു സംഭവം തന്നെ ആണട്ടോ… എന്താണെന്നല്ലേ….?? കാര്യം കേട്ടാൽ എല്ലാവരും ഒരു നിമിഷം ചിന്തിക്കും. മലയാളത്തിൽ ഭാഗ്യം തെളിയിച്ചിരിക്കുന്ന ഒട്ടുമിക്ക നടിമാരുടെയും ആദ്യ നായകൻ ഈ ചുള്ളൻ ആണെന്നതാണ്. പ്രായം കൂടുംതോറും ഗ്ലാമർ കൂടി വരുന്ന ചോക്ലേറ്റ് പയ്യൻ എന്ന ഇമേജ് ചാക്കോച്ചന് നേരത്തെ ഉണ്ടായിരുന്നു. അപ്പോളാണ് ഈ ഭാഗ്യനായകന്റെ പ്രത്യേകത മലയാളി ശ്രദ്ധിക്കാൻ തുടങ്ങിയത്.
അനിയത്തി പ്രാവ് എന്ന സിനിമയിലെ സുധി എന്ന നായക കഥാപാത്രത്തിലൂടെ ആയിരുന്നു ഈ നടന്റെ വളർച്ച. പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല ചാക്കോച്ചന്.. ബാലതാരമായി പ്രക്ഷകരുടെ മനം കവർന്ന ശാലിനി എന്ന കൊച്ചുമിടുക്കി നായിക കഥാപാത്രത്തിലേക്ക് വളർന്നപ്പോൾ നായകനായി തുടങ്ങിയതാണ് കുഞ്ചാക്കോ ബോബൻ . ഇന്ന് ശാലിനിയുടെ അനുജത്തി ഷാമിലി നായികയായി മലയാളത്തിൽ രംഗപ്രവേശനം ചെയ്യുമ്പോളും ചാക്കോച്ചൻ തന്നെ നായകനാകുന്നത് ദൈവഹിതം മാത്രം.
പിന്നീട് ശാലിനി – കുഞ്ചാക്കോ ബോബൻ കെമിസ്ട്രി മലയാളക്കര നെഞ്ചോട് ചേർത്തു.
ഇതിൽ മാത്രം ഒതുങ്ങുന്നില്ല ഈ ഭാഗ്യനായകന്റെ ചരിത്രം.
ബോളിവുഡിന്റെ സ്വന്തം മലയാളി നായിക അസിൻ ആദ്യമായി അഭിനയിക്കുന്നതും കുഞ്ചാക്കോ ബോബനൊപ്പം തന്നെ. മലയാളത്തിൽ രാശി കുറിക്കാനൊരുങ്ങുന്ന ഒട്ടുമിക്ക നടിമാരുടേയും ആദ്യ ചിത്രം ചക്കൊച്ചനുഒപ്പം തന്നെ. എൽസമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിൽ ആനിന്റെ നായകൻ, ഓർഡിനറിയിൽ ശ്രിഥ ശിവദാസ്, നിവേദ തോമസ് ആദ്യമായി നായികയായ റോമൻസ്, മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര് യു, പാർവതി രതീഷിന്റെ മധുരനാരങ്ങ ,ഗായത്രിയുടെ ജമ്നപ്യാരി, ഇപ്പോൾ ശാമിലി നായികയാകുന്ന വള്ളിം തെറ്റി പുള്ളിം തെറ്റി വരെ എത്തി നിൽക്കുന്നു ഈ ഭാഗ്യനായകന്റെ കഥ.
കൂടെ അഭിനയിച്ചവർക്കെല്ലം ആയിരം നാവാണ് അവരുടെ ചാക്കോച്ചനെ കുറിച്ചു പറയാൻ… എന്താണേലും ചാക്കോച്ചന്റെ കൂടെ തുടങ്ങിയവർക്കെല്ലാം ഇന്ന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാ…. ആ ജൈത്ര യാത്രയിൽ ഇനിയും ഒരുപാട് നടിമാരെ നമുക്കും പ്രതീക്ഷിക്കാം….
Photo Courtesy : Google / Images may be subject to copyright
Leave a Reply