ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ സിനിമയുടെ വിജയത്തിന് ശേഷം ആ ടീം ഒന്നിക്കുന്ന ജോ ആൻഡ് ദി ബോയ് എന്ന ചിത്രത്തിലാണ് ചൈൽഡിഷ് കാരക്ടറുമായി മഞ്ജു എത്തുന്നത്. തിരിച്ച് വരവിലെ ചിത്രങ്ങളെല്ലാം സ്ത്രീ പക്ഷ സിനിമ എന്ന ആരോപണം ഉയർന്നു വന്ന സാഹചര്യത്തിലാണ് വ്യത്യസ്ത കഥാപാത്രവുമായി ജോ ആൻഡ് ദി ബോയ് എത്തുന്നത്. മഞ്ജുവിന്റെ കൂടെ സനൂപാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഒരു ഫാമിലി ഫണ്‍ സിനിമയാണ് ജോ ആൻഡ് ദി ബോയ് . ജോ എന്ന കഥാപാത്രത്തിനെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഗെറ്റ് അപ്പിലും ലുക്കിലുമെല്ലാം മഞ്ജു മാറിയിരിക്കുകയാണ്. സമ്മർ ഇൻ ബെത്‌ലഹേമിലും ദയയിലും ചെയ്ത പോലെ പ്രേക്ഷകരെ കൈയിൽ എടുക്കുന്ന ചൈൽഡിഷ് കാരക്ടർ ആണ് ജോ. ആദ്യമായി മഞ്ജു സ്റ്റണ്ട് ചെയ്യുന്നുമുണ്ട് ഈ ചിത്രത്തിൽ. സനൂപും മഞ്ജുവും ചേർന്ന് ചിത്രത്തിൽ ഒരു പാട്ടും പാടിയിട്ടുണ്ട്. അപരിചിതരായ ജോയും ഒരു കുട്ടിയും തമ്മിലുള്ള റിലെഷൻഷിപ്പ് ആണ് ചിത്രത്തിൻറെ കഥ.
ലാലു അലക്സ് , കല രഞ്ജിനി, പേളി മാണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. റോജിൻ തോമസാണ് സംവിധാനം.
Photo Courtesy: Google/images may be subjected to copyright
Add comment