ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിനിടയ്ക്ക് താരങ്ങൾ അവധി എടുക്കുന്നത് സ്ഥിരമാണ്. അങ്ങനെ ഒരു അവധിയ്ക്ക് ഒരുങ്ങുകയാണ് മോഹൻലാലും.
സിനിമയിൽ നിന്ന് വിട്ട് കുടുംബത്തിനൊപ്പം ഒരു വിദേശ യാത്രയ്ക്കാണ് താരം ഒരുങ്ങുന്നത്. തായിലാന്റിൽ തന്റെ അവധി ആഘോഷിക്കാനാണ് താരം തയ്യാറാകുന്നത്. പുലിമുരുകൻ എന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലായിരുന്നു മോഹൻലാൽ.
അവധി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ചിത്രത്തിൻറെ ഷൂട്ടിംഗ് പുനരാരംഭിക്കും. ആക്ഷൻ ചിത്രമായ പുളിമുരുകനിൽ കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം അഭിനയിക്കുകയായിരുന്നു. വിഷു ചിത്രമായാണ് പുലിമുരുകൻ തിയറ്ററുകളിൽ എത്തുക.
Photo Courtesy: Facebook/images may be subjected to copyright
Leave a Reply