മുംബൈ∙ 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസിൽ അഞ്ച് പ്രതികൾക്കു വധശിക്ഷ.മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന് ഡി.ഷിന്‍ഡെയുടെതാണ് വിധി. ഏഴ് പേർക്ക് ജീവപര്യന്തം തടവിനും കോടതി വിധിച്ചിട്ടുണ്ട് . 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളെ വെറുതെ വിട്ടു.
ട്രെയ്നിൽ ബോംബ് സ്ഥാപിച്ചവരാണ് ആദ്യത്തെ 5 പ്രതികൾ. നിരോധിതസംഘടനയായ ‘സിമി’യിലെ അംഗങ്ങളാണ് മുഴുവന്‍ പ്രതികളും.ഏഴുമലയാളികള്‍ ഉള്‍പ്പെടെ 188 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 19 നു വിജാരണ കഴിഞ്ഞ കേസിലാണ് വിധി പ്രഖ്യാപിച്ചത്. 2006 ജൂലൈ 11 ന് മുംബൈ വെസ്റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍ഡിഎക്സ് ഉപയോഗിച്ച് ഏഴ് സ്ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.
പ്രതികളെന്ന് സംശയിക്കുന്ന 15 പേരെ ഇനിയും പിടികിട്ടിയിട്ടില്ല. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, ഇഹ്തെഷാം സിദ്ദീഖി, നവീദ് ഖാൻ എന്നിവർക്കാണ് വധശിക്ഷ. എട്ടു പേർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അപ്പീലുമായി ബോംബെ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.
Photo Courtesy : google/ images may be subject to copyright
Leave a Reply