മൂന്നാർ: ദിവസക്കൂലി 500 ആയി വര്ധിപ്പിക്കണം എന്ന ആവശ്യവുമായി സ്ത്രീ തൊഴിലാളികളും ഐക്യ ട്രേഡ് യൂണിയനുകളും നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ 2 ചർച്ചകളിലും ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത്. സ്ത്രീ തൊഴിലാളികൾ നിരാഹാര സമരം തുടങ്ങി. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി സമരം ശക്തമാക്കാനാണ് പെമ്പിളൈ ഒരുമയുടെ തീരുമാനം. മൂന്നാറിലെ പോസ്റ്റ് ഓഫീസിനു സമീപമുള്ള ടാക്സി സ്റ്റാന്റിലാണ് സമരം നടക്കുന്നത്.ഇതോടൊപ്പം തന്നെ ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കണ്ണൻ ദേവന്‍ ഹിൽ പ്ലാന്റേഷൻ ഔട്ട്‌ലെറ്റിനു മുന്നിൽ ധർണയും നടക്കുന്നുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സമരത്തിന്റെ പരിസര പ്രദേശങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലും ദിവസക്കൂലി 500 ആക്കുക എന്ന ആവശ്യം പരിഗണിക്കാത്തത്തിനെ തുടർന്നാണ് തൊഴിലാളികൾ വീണ്ടും സമരമുഖത്ത് എത്തുന്നത്. സമരം ഇത്രയതികം ശക്തമാക്കിയ പെമ്പിളൈ ഒരുമ പ്രവർത്തകരോട് ഒരുമിച്ചു സമരം നടത്താമെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞെങ്കിലും അവർ അത് അംഗീകരിച്ചിരുന്നില്ല. സമരവേദിയിൽ എത്തി അക്രമം അഴിച്ചു നടത്തിയ ട്രേഡ് യൂണിയനുകൾക്ക് നേരെ പോലിസ് ലാത്തി വീശി. മൂന്നാറിൽ സംഘർഷവും കല്ലേറുമുണ്ടായി.
സമരത്തിന്റെ പശ്ചചാത്തലത്തിൽ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ മറ്റു തോട്ടങ്ങളിലെക്കും സമരം ശക്തമായിരിക്കുകയാണ്.
Photo Courtesy : google/ images may be subject to copyright
Leave a Reply