ഇന്ന് നവംബർ 16… മലയാളത്തിന്റെ അവസ്മരണീയ കലാകാരൻ വിട പറഞ്ഞിട്ട് 35 വർഷങ്ങൾ പിന്നിടുന്നു. ജയൻ മണ്മറഞ്ഞിട്ടു ഇത്രയും വർഷങ്ങൾ ആയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. കാരണം മിമിക്രി കലാകാരന്മാരിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് ജയൻ പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു. ചീഫ് പെറ്റി ഓഫീസർ പദവിയിൽ നിന്നാണ് അദ്ദേഹം രാജി വെച്ചത്. പിന്നീട് സിനിമയിലേക്ക് കടന്നു വന്നപ്പോളും അദ്ദേഹത്തിനായി ഒരു സിംഹാസനം ഇവിടെ തയ്യാറായിയിരുന്നു. വെറും ആറ് വർഷത്തെ അഭിനയ ജീവിതത്തിൽ അദ്ദേഹം അറുപത് വർഷത്തെ ഓർമ്മകളാണ് മലയാളിക്ക് സമ്മാനിച്ചത്.
ജയനെ പോലെ നടക്കുക, ജയനെ പോലെ ചിരിക്കുക, അതുപോലെ വസ്ത്രം ധരിക്കുക ഇവയൊക്കെ ആയിരുന്നു ഒരു കാലഘട്ടത്തിന്റെ പുരുഷ സൗന്ദര്യം. ഡ്യൂപ്പുകളില്ലാത്ത ആക്ഷൻ രംഗങ്ങളിലൂടെയും സ്റ്റണ്ട് സീനുകളിലൂടെയും ജയൻ എളുപ്പത്തിൽ പ്രക്ഷക ഹൃദയം കീഴടക്കി. “എണ്‍പതുകളിലെ ന്യൂ ജനറേഷൻ” നായകനായി ജയൻ തരംഗമാകുകയായിരുന്നു.
ഇന്നും ആ കലാകാരനെ ആരാധകർ കാണുന്നത് കൂപ്പ് കൈകളോടെയാണ്. മലയാളിക്ക് ജയൻ ഒരു വികാരമാണ്. ഒരിക്കലും മറയ്ക്കാനോ നഷ്ടപെടുത്താനോ കഴിയാത്ത വികാരം. നമുക്കും ശിരസ് നമിക്കാം, ആ കലാകാരന് മുന്നിൽ…
Photo Courtesy : Google/images may be subjected to copyright
Leave a Reply