അഭിനയത്തിന്റെ മാജിക് തൊട്ടറിഞ്ഞവൾ

“പാർവതി മേനോൻ “.. ഒരു നടന വിസ്മയമല്ല.. എന്നിരുന്നാലും മലയാളി പ്രക്ഷകർ ഇന്ന് ഇത്രയധികം ആരാധിക്കുന്ന അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരു നടി വേറെ ഉണ്ടോയെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കേണ്ടി വരും. വേറെ ഒന്നും കൊണ്ടല്ല… തനിക്കു ചെയ്യാൻ കിട്ടിയ കഥാപാത്രങ്ങളെ അത്രയും തന്മയത്വത്തോടെ അഭിനയിച്ചതാണ് അല്ല ജീവിച്ചതാണ് ഈ പ്രക്ഷക പ്രീതിക്ക് കാരണം.

2006 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ നായികയെ മലയാളി തിരിച്ചറിയാൻ തുടങ്ങിയത്. സിനിമ കണ്ടിറങ്ങിയ ആരും പൂജ കൃഷ്ണയെ മറക്കാൻ സാധ്യത ഇല്ല. പിന്നീട് 2007 ൽ പുറത്തിറങ്ങിയ വിനോദയാത്ര എന്ന ചിത്രത്തിൽ അത്ര വലിയ റോൾ അല്ലായിരുന്നെങ്കിലും രശ്മിയെ അങ്ങനെ അങ്ങ് മറക്കാനും ആർക്കും സാധിക്കില്ല. തുടർന്ന് തമിഴിലും കന്നടയിലും മലയാളത്തിലുമായി കുറച്ച് സെലക്ട്‌ ചെയ്ത ചിത്രങ്ങൾ.
പാർവതിയുടെ സ്ഥാനം സിനിമയിൽ ഉറപ്പിക്കുന്ന സമയത്തായിരുന്നു മാരിയാൻ എന്ന തമിഴ് ചിത്രം എത്തുന്നത്. ധനുഷിന്റെ നായിക കഥാപാത്രമായി പാർവതി ആ സിനിമയിൽ ജീവിക്കുക തന്നെ ആയിരുന്നു. പനിമലർ എന്ന കഥാപാത്രം കണ്ണുനിറ യിപ്പിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ആ ഒരു പാവം കുട്ടി ഇമേജിൽ നിന്നും പെട്ടെന്ന് സാറ എന്ന കഥാപാത്രത്തിലേക്ക് മാറാൻ പാർവതിക്ക് അധികനാൾ വേണ്ടിവന്നില്ല.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാഗ്ലൂർ ഡെയ്സ് ഹിറ്റായി ഒരു ചരിത്രമായി മാറിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചതും പാർവതിയുടെ സാറ എന്ന കഥാപാത്രം തന്നെ. അന്നേ മലയാളിയുടെ മനസ്സിൽ ചേക്കേറിയ ഈ യുവനടി ഇന്ന് വീണ്ടും ഉയരങ്ങൾ കീഴടക്കുകയാണ്.
എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചന മാല എന്നും മലയാളിയുടെ മനസിലെ ഒരു നീട്ടൽ തന്നെ ആകും. യഥാർത്ഥ കാഞ്ചന മാല ജീവനോടെ ഉണ്ടെങ്കിലും ഇന്ന് കാഞ്ചനയ്ക്ക് പാർവതിയുടെ മുഖമാണ്. യോയോ വേഷമായാലും പാവം കുട്ടി ഇമേജ് ആണെങ്കിലും അത് തന്റെ കൈൽ ഭദ്രമാണ് എന്ന് തെളിയിക്കുകയാണ് പാർവതി. ഇനിയും വരാനിരിക്കുന്ന ചിത്രങ്ങളിലും ആ മാജികൽ അഭിനയം കാഴ്ച്ചവെക്കാൻ പാർവതിക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം …….

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget