പോര്‍ക്ക് പിരളന്‍

ആവശ്യമുള്ള സാധനങ്ങള്‍
1. പോര്‍ക്ക് ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ
2. ചുവന്നുള്ളിയല്ലി – അരക്കപ്പ്
വെളുത്തുള്ളിയല്ലി – കാല്‍കപ്പ്
പച്ചമുളക് – മൂന്നെണ്ണം
ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
3. വെള്ളം – രണ്ട് കപ്പ്
4. വാളന്‍പുളി പിഴിഞ്ഞത് – കാല്‍കപ്പ്
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
5. നെയ്യ് – ഒരു ടീസ്പൂണ്‍
ഉണക്കമല്ലി – ഒരു ടീസ്പൂണ്‍
കുരുമുളക് – ഒരു ടീസ്പൂണ്‍
ഉലുവ – അരടീസ്പൂണ്‍
6. പച്ചമുളക് കീറിയത് – ആറെണ്ണം
വെളുത്തുള്ളി തൊലികളഞ്ഞത് – കാല്‍കപ്പ്

തയ്യാറാക്കുന്ന വിധം
ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, കടുക്, ജീരകം എന്നിവ ചതയ്ക്കുക. കുക്കറില്‍ രണ്ട് കപ്പ് വെള്ളം തിളയ്ക്കുമ്പോള്‍ ചതച്ച മസാല ഇറച്ചി, പുളിവെള്ളം, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.  മൂടി തുറന്ന് ഇറച്ചി ചീനച്ചട്ടിയിലേക്ക് ഇട്ട് നെയ്യ് തെളിയുന്നതുവരെ വെള്ളം വറ്റിക്കുക. ഒരു ടീസ്പൂണ്‍ നെയ്യില്‍ ഉണക്കമല്ലി, കുരുമുളക്, ഉലുവ എന്നിവ മൂപ്പിച്ച് പൊടിക്കുക. കുരുകളഞ്ഞ പച്ചമുളകും, വെളുത്തുള്ളിയും അതിന്റെ നിറം പോകാതെ വാട്ടുക. മൊരിഞ്ഞ ഇറച്ചിയിലേക്ക് പൊടിച്ച മസാലയും പച്ചമുളകും വെളുത്തുള്ളിയും ചേര്‍ത്ത് അല്പനേരം മൊരിയുമ്പോള്‍ വാങ്ങാം.


Posted

in

, ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget