ഉറുമി എന്ന ചരിത്ര സിനിമയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജ് എത്തുകയാണ് ഒരു ചരിത്ര പുരുഷനായി. കുഞ്ചിറക്കോട്ടു കാളി എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെയാണ് ശക്തമായ കഥാപാത്രമായി പൃഥ്വി എത്തുന്നത്. എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, അനാർക്കലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും പൃഥ്വി തരംഗം സൃഷ്ട്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ഒൻപതാം ശതകത്തിൽ ഇപ്പോളത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലുണ്ടായിരുന്ന രാജ്യമായിരുന്നു വേണാട്. വേണാട് രാജ്യത്തിന് വേണ്ടി പടവെട്ടി വീരമൃത്യു വരിച്ച ധീരന്മാരുടെ കഥയാണ് ചിത്രത്തിൻറെ ഇതിവൃത്തം. തിരുമാലനായകനെ ഒരുപാട് തവണ തോൽപ്പിച്ച ഇരവിക്കുട്ട പിള്ള വലിയ പടതലവനും അദ്ദേഹത്തിൻറെ അനുയായി കുഞ്ചിറക്കോട്ടു കാളിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്.
Photo Cortesy: Google/images may be subjected to copyright
Leave a Reply