തനിക്കു ചെയ്യാൻ സാധിക്കാതെ പോയ സഹായവുമായി കാഞ്ചനയെ തേടിയെത്തിയ ദിലീപിനെ അഭിനന്ദിച്ച് എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍.എസ് വിമല്‍. ഫേസ്ബുക്കിലാണ് വിമൽ തന്റെ പ്രതികരണം അറിയിച്ചത്. ഈ സിനിമ തുടങ്ങിയ സമയത്ത് തന്നെ ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്മാരകം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് ആഗ്രഹിച്ചിരുന്നതായി വിമല്‍ പോസ്റ്റിൽ പറയുന്നു.
എന്നാൽ സിനിമയുടെ അവസാനമായപ്പോളേക്കും ചിലർ കാഞ്ചനമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്‌ക്കെതിരെ കോടതിയില്‍ കേസ് കൊടുത്തു. ഇപ്പോളും കേസ് നടക്കുകയാണ്. കോടതിയലക്ഷ്യം ആകുമെന്നതിനാലാണ് ഇപ്പോൾ ഒന്നും ചെയ്ത് കൊടുക്കാത്തതെന്നാണ് വിമലിന്റെ വിശദീകരണം.
ദിലീപ്കാഞ്ചനമാലയ്ക്കു സഹായവുമായി എത്തിയതിനെ തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകരെ കുറ്റപ്പെടുത്തി ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമൽ തന്റെ പ്രതികരണം അറിയിച്ചത്.
Photo Courtesy : Google/images may be subject to copyright
Leave a Reply