മലയാള സിനിമ മേഖലയിൽ തരംഗമായ പ്രേമം തെലുങ്കിലേക്ക്… പ്രേക്ഷകർക്ക് ആവേശം ഉണർത്തിയ മലരെന്ന അധ്യാപികയുടെ വേഷം ചെയ്യുന്നത് തെന്നിന്ത്യൻ താര സുന്ദരി ശ്രുതി ഹാസ്സൻ ആണ്. ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കോടികൾ വാരികൂട്ടുമ്പോൾ ശ്രുതിയും തന്റെ പ്രതിഫലം വർദ്ധിപ്പിച്ചിരിക്കുകയാണ്. മലരായി അഭിനയിക്കുന്നതിന് കോടികളാണ് ശ്രുതി പ്രതിഫലം വാങ്ങുന്നത്.
മജ്നു എന്നാണ് ചിത്രത്തിൻറെ തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്. നിവിൻ പോളി മനോഹരമാക്കിയ ജോർജിന്റെ വേഷം ചെയ്യുന്നത് നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണ നിർമ്മിക്കുന്ന മജ്നു ചാന്തു മൊണ്ടേതിയാണ് റീമേക്ക് ചെയ്യുന്നത്.
ശ്രുതി വേറിട്ടൊരു ലൂക്കിൽ ആയിരിക്കും ചിത്രത്തിൽ എത്തുന്നതെന്നും ഇപ്പോൾ അതിനുവേണ്ടിയുള്ള ഒരുക്കങ്ങളിൽ ആണെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
Photo Courtesy:Google/images may be subjected to copyright
Leave a Reply