ചേർത്തല :എസ്എൻഡിപി യോഗം ഡിസംബറിൽ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് എസ്എൻഡിപി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി .ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി രൂപീകരണത്തെകുറിച്ചുള്ള തീരുമാനം എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ അറിയിച്ചിരുന്നു. ഭൂരിപക്ഷാഭിപ്രായത്തിൽ വേണ്ടെന്നാണ് തീരുമാനമെങ്കിൽ അതുമായി മുന്നോട്ടു പോകുമെന്നും രാഷ്ട്രീയ പാർട്ടി ഇല്ലെങ്കിലും എസ്എൻഡിപി ഇല്ലാതാകില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തിരുന്നു.
എസ്എൻഡിപിയുടെ നേതൃത്വത്തിൽ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗം ഇന്നു ചേർത്തലയിൽ ചേരും. രാഷ്ട്രീയ പാർട്ടി രൂപവൽക്കരണത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു. എസ്എൻഡിപി യെ കൂടാതെ വിവിധ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെയാണു പാർട്ടി രൂപികരണം നടക്കുക.
പുതിയ പാർട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക പാർട്ടി ആസ്ഥാനം എന്നിവയെകുറിച്ചുള്ള ചർച്ച ആണ് നടക്കുന്നത്. എസ്എൻഡിപിയുടെ നിയമ ഉപദേഷ്ടാവ് എ.എൻ. രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ നടക്കുന്നത്.
Photo Courtesy : google / images may be subject to copyright
Leave a Reply