എല്ലാം ന്യൂജൻ സ്റ്റൈലിനു വഴി മാറുന്ന കാലഘട്ടത്തിൽ ഒരു കൈ ശ്രെമിക്കാൻ റെയിൽവേയും ഒരുങ്ങുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും മൊബൈൽ ഫോൺ വഴി വാങ്ങാനുള്ള സൗകര്യമൊരുക്കി റയിൽവേയും ന്യൂജൻ ആകുകയാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നിലവിൽ വരുന്നത്. മൊബൈൽ പ്ലാറ്റ്‌ഫോം, സീസൺ ടിക്കറ്റുകൾ വിവിധ മേഖലകളിലെ 236 സ്‌റ്റേഷനുകളിൽ ഇന്നു നിലവിൽ വരും. അടുത്ത വർഷത്തോടെ കേരളത്തിലെയും പ്രധാന സ്റ്റെഷനുകലിൽ പദ്ധതി ലഭ്യകരമാകും.. ചെന്നൈ, മുംബൈ സബർബൻ സ്‌റ്റേഷനുകളിലും ന്യൂഡൽഹിയിലും നടത്തിയ പരീക്ഷണം വിജയമായതിനെ തുടന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം ആയത്.
ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്നും വിൻഡോസ് സ്‌റ്റോറിൽനിന്നും മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ, പേര്, നഗരം, ട്രെയിൻ, ക്ലാസ്, ടിക്കറ്റ് ടൈപ്, റൂട്ട് എന്നിവ രേഖപ്പെടുത്തി റജിസ്‌റ്റർ ചെയ്യണം. റജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ‘ആർ–വാലെറ്റ്’ എന്ന പണസഞ്ചി തുറക്കും. ഓൺലൈൻ വെബ്സൈറ്റിലൂടെയോ റയിൽവേ കൗണ്ടറുകൾ വഴിയോ വാലെറ്റ് ആവശ്യാനുസരണം നിറയ്ക്കാം.
Photo Courtesy : Google / Images may be subject to copyright
Leave a Reply