ലോക ടൂറിസം ഭൂപടത്തിൽ തേക്കടിയും. ലോകത്തില്‍ ഏറ്റവുമധികം വികസിക്കുന്ന രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി തേക്കടിയെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന് (പാറ്റാ) തെരഞ്ഞെടുത്തു. കേരളത്തിന്റെയും ഇടുക്കിയുടെയും ചരിത്രത്തിൽ ഒരു പൊൻത്തൂവൽ കൂടി. ബാങ്കോക്കില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ ലോകത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് തേക്കടിയും ആല്‍ബെയും ഈ സ്ഥാനത്ത് എത്തിയത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസായിരുന്നു തേക്കടിയിലെ ഉത്തരവാദിത്വ വിനോദസഞ്ചാര ദൗത്യങ്ങളുടെ നോഡല്‍ ഏജന്‍സി.നിബിഡ വനവും കുന്നുകളും സുഗന്ധദ്രവ്യ കൃഷിയും ബോട്ടിങ്ങും തുടങ്ങി സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന രീതിയിലാണ് തേക്കടിയുടെ ഘടന. വിനോദസഞ്ചാരത്തിന്റെ അകൃത്രിമമായ മാതൃകയായാണ് കേരള ടൂറിസം തേക്കടിയിൽ വികസിപ്പിച്ചെടുത്തത്. കടുവ, സിംഹവാലന്‍ കുരങ്ങ്, നീലഗിരി കുരങ്ങ് തുടങ്ങിയ അപൂര്‍വ വന്യമൃഗങ്ങളാലും സമൃദ്ധമാണ് തേക്കടി.
Photo Courtesy : Google/Images may be subject to copyright
Leave a Reply