കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ഫ്രഞ്ച് ത്രില്ലറായ സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം എന്ന തമിഴ് ചിത്രം. ചിത്രത്തിൽ ആശ ശരത്തും തൃഷയുമാണ് നായികമാരായി എത്തുന്നത്.വേട്ടയാട് വിളയാട് ചിത്രത്തിന് ശേഷം കമൽ ഹാസ്സൻ പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലറാണ് തൂങ്കാവനം. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മയക്കു മരുന്ന് മാഫിയയുടെ കൈപിടിയിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രെമിക്കുന്ന പോലീസുകാരന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
Leave a Reply