ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി – 3 എണ്ണം
വെള്ളം – 2 1/2 കപ്പ്
പാല്‍ – 2 കപ്പ്
മൈദ – രണ്ട് ടേബിള്‍സ്പൂണ്‍
വെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
സോഡാപ്പൊടി – ഒരു നുള്ള്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി വെള്ളത്തിലിട്ടു വേവിച്ച് അരച്ചെടുക്കുക. ഈ സത്തിലേക്ക് സോഡാപ്പൊടി ചേര്‍ത്ത് വാങ്ങുക. കട്ടിയുള്ള പാത്രത്തില്‍ വെണ്ണയിട്ട് ഉരുകുമ്പോള്‍ മൈദയിടുക. പതഞ്ഞുവരുമ്പോള്‍ തീ കുറച്ച് പാല്‍ കുറേശ്ശെയായി ഒഴിച്ചിളക്കി കൊഴുത്തുതുടങ്ങുമ്പോള്‍ തക്കാളിസത്തിലേക്ക് ഒഴിക്കുക. (പിരിയാതിരിക്കാനാണ് സോഡാപ്പൊടി ചേര്‍ക്കുന്നത്) ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ചൂടോടെ കഴിക്കാം.

തക്കാളി സൂപ്പ്
by
Leave a Reply