തിരുവനന്തപുരം : ട്രാൻസ്പോർട്ട് തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കഴിഞ്ഞ 16നു മന്ത്രി വിളച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണു സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശസാൽകൃത റൂട്ടുകളും സൂപ്പർക്ലാസ് പെർമിറ്റുകളും സംരക്ഷിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക, എംപാനൽ ദിവസ വേതനം 500 രൂപയാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
പങ്കാളിത്ത പെൻഷൻ വിഹിതവും എൻഡിആർ കുടിശികയും അടച്ചുതീർക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
Photo Courtesy : Google / Images may be subject to copyright
Add comment