സോഷ്യൽ മീഡിയയിലൂടെ പുലിയെ ഇന്ന് കൊന്നോടുക്കുകയാണ്. റിലീസ് ആകുന്നതിനു മുൻപുതന്നെ പുലി സോഷ്യൽ മീഡിയയിലൂടെയും വിവാദങ്ങളിലൂടെയും ഒരു വൻ ഹിറ്റ് നേടിയെടുത്തിരുന്നു. എന്നാൽ റിലീസ് ആയപ്പോൾ മുതൽ ബ്രഹ്മാണ്ഡചിത്രം എന്ന് അവകാശപെടുന്ന പുലിയുടെ പ്രത്യേകതകൾ ഒന്നും മനസിലാകുന്നില്ല. യാതൊരുവിധ ലോജിക്കും അവകാശപ്പെടാൻ ഇല്ലാത്ത തികച്ചും ഒരു സാങ്കല്പിക കഥയാണ് പുലി.
പൗരാണിക കാലത്താണ് കഥ നടക്കുന്നത്. അവിടെ വേതാളക്കോട്ട ഭരിക്കുന്ന ദുര്‍മന്ത്രവാദിനിയായ യവനറാണിയുടെ ദുര്‍ഭരണത്തില്‍ നിന്നും ഗ്രാമീണരെ സംരക്ഷിച്ച് ഗ്രാമം രക്ഷപെടുത്താൻ എത്തുന്ന മരുധീരന്‍.ഈ കഥാപാത്രത്തിന്റെ രംഗ പ്രവേശനവും രാജ്ഞിയെ തോൽപ്പിക്കാനുമുള്ള മരുധീരന്‍ ശ്രമങ്ങളുമാണ് ചിത്രത്തിൽ പ്രതിപാതിക്കുന്നത്. ഫാന്റസി ചിത്രമെന്ന് ആദ്യം തന്നെ അവകാശപെട്ടിരുന്നത്കൊണ്ട് ആവശ്യത്തിലതികം അതിമാനുഷിക പ്രകടനങ്ങളും പുലിയുടെ പ്രത്യേകത ആണ്. ആക്ഷന്‍രംഗങ്ങളോ ഇടിവെട്ട് ഡയലോഗുകളോ ഒന്നും തന്നെ സിനിമയിലില്ല. സംസാരിക്കുന്ന പക്ഷിയും, ആമയും, രാക്ഷസനുമൊക്കെയാണ് സിനിമയിലെ കഥാപാത്രങ്ങൾ.
പ്രതീക്ഷയോടെ തിയറ്ററിൽ പോകുന്ന പ്രേക്ഷകരെ ആദ്യ പകുതി അലോസരപെടുത്തും എന്നതിൽ സംശയമില്ല. അവസാനത്തോടടുക്കുമ്പോൾ കുറച്ചെങ്കിലുംമെച്ചപ്പെടുന്നതിൽ നമുക്ക് സമാധാനിക്കാം.
എന്തിരുന്നാലും പുലിയുടെ തോൽവിയാണോ ജയമാണോ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് എന്ന സംശയം മാത്രം ബാക്കി .
Photo Courtesy : google images may be subject to copyright
Leave a Reply