വാട്സാപ്പ് ഇല്ലാതെ ഒരു ജീവിതം പുത്തൻ തലമുറയ്ക്ക് ഓർക്കാനേ പറ്റുന്നില്ല. എന്നാൽ വാട്സാപ്പിൽ ദിനംപ്രതി വന്നു പെരുകുന്ന മെസ്സേജുകളും വീഡിയോകളും ഫോട്ടോകളും കൈയിൽ ഇരിക്കുന്ന ഫോണിനെ ഹാങ്ങ് ആക്കുന്നു എന്ന സങ്കടവും വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഉണ്ട്.
ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ്പിന്റെ ഈ പുതിയ ഫീച്ചർ. ഫോണ് ഹാങ്ങ് ആകാതിരിക്കാൻ ഗൂഗിൾ ഡ്രൈവ് വാട്സ്ആപ്പ് ബാക്കപ്പ് സംവിധാനം ഇനി നിങ്ങളെ സഹായിക്കും. ഫോണ് മെമ്മറിയിൽ സൂക്ഷിക്കുന്ന മെസേജുകൾ ഫോണ് മാറ്റുമ്പോഴോ ഫോണ് നഷ്ടപ്പെടുന്നതോടെയോ നഷ്ടമാകും. എന്നാൽ ഗൂഗിൾ ഡ്രൈവ് വാട്സ്ആപ്പ് ബാക്കപ്പ് സംവിധാനം വഴി മെസേജുകളും,ചിത്രങ്ങളും,വീഡിയോകളും എല്ലാം പ്രത്യേക ഇടവേളകളിൽ ബാക്കപ്പ് ചെയ്യാൻ സാധിക്കും.
ഇങ്ങനെ നിങ്ങളുടെ ഫോണിന്റെ മെമ്മറിയിലോ ഗാലറിയിലോ വന്നുപെടുന്ന വാട്സ്ആപ്പ് ഡാറ്റ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞാലും ഗൂഗിൾ ഡ്രൈവിലെ ബാക്കപ്പിൽ നിന്നും തിരിച്ചെടുക്കാൻ കഴിയും. ഈ പുതിയ സംവിധാനം നിങ്ങളുടെ ഫോണിൽ ഉണ്ടോയെന്നു പരിശോധിക്കേണ്ടതായുണ്ട്.
Leave a Reply