തന്റെ ഏറ്റവും പുതിയ ചിത്രമായ സ്പെക്ട്രയ്ക്ക് ശേഷം ബോണ്ട് കുപ്പായം അഴിച്ചുവെക്കാനുള്ള തയാറെടുപ്പിലാണ് ഹോളിവുഡിന്റെ പ്രിയ നായകൻ ഡാനിയല്‍ ക്രെയ്ഗ്. ജയിംസ് ബോണ്ട് താരത്തിന്റെ ഈ തീരുമാനത്തിൽ അടുത്ത ജയിംസ് ബോണ്ടിനായി ഹോളിവുഡ് തിരച്ചിൽ തുടങ്ങി.
ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരവുമായി പുതിയ ബോണ്ടിന്‍റെ കാര്യത്തില്‍ ഏകദേശ തീരുമാനം ആയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഹഗ് ജാക്ക്മാന്‍, ഇഡ്രിസ് എല്‍ബ, ടോം ഹാര്‍ഡി, ബ്രാഡ്ലി കൂപ്പര്‍ തുടങ്ങിയവരുടെ പേരുകളാണ് ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ മുഴങ്ങികേട്ടത്. എന്നാൽ ഹോംലാന്‍ഡ് ടെലിവിഷന്‍ താരം ഡാമിയന്‍ ലൂവിസ് ആകും പുതിയ ജയിംസ് ബോണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. നേരത്തെ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിന്‍റെ പേരും ഉള്‍പ്പെടുത്തി വാര്‍ത്ത വന്നിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു.
പ്രേഷകർ നെഞ്ചിലെറ്റിയ ഒരു കഥാപാത്രം ഒരു ടെലിവിഷൻ താരം ചെയ്യുന്നതിനോട് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്… എന്താണെങ്കിലും പുതിയ താരത്തിന്റെ കൈയിൽ ആ കഥാപാത്രം സുരക്ഷിതമാണോ എന്ന് നോക്കിയിരുന്നു കാണാം….
Photo Courtesy : google / images may be subject to copyright
Leave a Reply