ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ…സ്വപ്നം കാണാൻ പഠിപ്പിച്ച ആ മഹാമനുഷ്യന്റെ ജന്മദിനം ആണ് ഇന്ന്. ആ ദിനം തന്നെ വിദ്യാര്‍ഥി ദിനമായിപ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യ രാഷ്ട്രസഭ. ഇന്ത്യ എന്ന രാജ്യത്തിന്റെ നാമം വാനോളം ഉയർത്തി അദ്ദേഹം അഗ്നിചിറകുകളിൽ കയറി പറന്നു പോയി…
ഇന്ന് ലോകത്തെ വിദ്യാര്‍ഥി സമൂഹത്തിന്റെ നെഞ്ചിൽ ഒരേയൊരു നാമം മാത്രം ഉയർന്നു കേൾക്കും. അവർക്ക് പ്രചോദനമായ , വിനയം എന്താണെന്നു പഠിപ്പിച്ച , പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജീവിക്കാൻ പഠിപ്പിച്ച ആ മഹാ മനസിന്റെ മുന്നിൽ നമുക്കും തലകളെ വണങ്ങാം. കുട്ടികൾക്കൊപ്പം ചെലവഴിക്കാനും അവർക്ക് അറിവ് പകർന്നു കൊടുക്കാനും കിട്ടുന്ന ഓരോ നിമിഷവും അദ്ദേഹം കൂടുതൽ ആസ്വദിച്ചിരുന്നു. ഒരു ശാസ്ത്രന്ജന്റെ ഭീകരമായ വാക്കുകളോ ഇന്ത്യയുടെ മിസ്സൈൽ മാന്റെ തലയെടുപ്പോ കുട്ടികളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിൽ കണ്ടിട്ടില്ല.
വാക്കിലും നോക്കിലും എന്തിനേറെ ഒരു ചിരിയിൽ വരെ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ അദേഹത്തിന് സാധിച്ചിരുന്നു. എ പി ജെ അബ്ദുൽ കലാം എന്ന ഇന്ത്യയുടെ സ്വകാര്യഅഹങ്കാരം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ നമുക്കും അഭിമാനിക്കാം. ഓരോ വിദ്യാര്‍ഥിയെയും പോലെ നമുക്കും ഈ ദിനത്തിൽ പങ്കാളിയാകാം…ചരിത്രത്തിറെ താളുകളിൽ പകരക്കരനില്ലാതെ കുറിക്കപ്പെട്ട ആ നാമം പുത്തൻ തലമുറയ്ക്ക് പകർന്നു കൊടുക്കാം…
Photo Courtesy : Google / Images may be subject to copyright
Leave a Reply